Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഈദുല്‍ ഫിത്വറിന് പ്രത്യേക വിരുന്നൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വറിന് പ്രത്യേക വിരുന്നൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ് . വിമാനത്തിനകത്തും അല്‍ സഫ്വ ഫസ്റ്റ്, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അല്‍ മൗര്‍ജാന്‍ ബിസിനസ് ലോഞ്ചുകളിലും ആദ്യ മൂന്ന് ദിവസങ്ങളില്‍ പ്രത്യേക ആഘോഷങ്ങളും വിഭവങ്ങളുമൊരുക്കിയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈദാഘോഷം സവിശേഷമാക്കുന്നത്.

ഈദുല്‍ ഫിത്വറിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ ഖത്തര്‍ എയര്‍വേയ്‌സ് പ്രീമിയം ക്യാബിനുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെ റോസ് വാട്ടര്‍ സിറപ്പും ഈന്തപ്പഴവും ചേര്‍ത്തുണ്ടാക്കിയ പരമ്പരാഗത ലെവന്റ് പാനീയമായ ‘ജേലാബ്’ പാനീയവും തുടര്‍ന്ന് മിഡില്‍-ഈസ്റ്റേണ്‍ രുചികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക ഭക്ഷ്യവിഭവങ്ങളും നല്‍കി സ്വാഗതം ചെയ്യും.

പരമ്പരാഗത സ്വീറ്റുകള്‍ക്ക് പുറമേ പ്രീമിയം യാത്രക്കാര്‍ക്ക് ഖത്തറിലെ പ്രശസ്തമായ ഈന്തപ്പഴ ബ്രാന്‍ഡായ ക്വിന്‍വാനില്‍ നിന്ന് പ്രത്യേകം രൂപകല്പന ചെയ്ത ബോക്‌സില്‍ സമ്മാനിച്ച പരമ്പരാഗത അവധിക്കാല മധുരപലഹാരമായ ‘മാമൗള്‍’ – റിച്ച് ബട്ടര്‍ ഡേറ്റ് കുക്കികളും സമ്മാനമായി നല്‍കും.

ഇക്കണോമി ക്യാബിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈദ് അല്‍ ഫിത്വര്‍ സമയത്ത് പറക്കുമ്പോള്‍ ഉത്സവ സ്മരണകളും രുചികരമായ അറബിക് രുചികളും ആസ്വദിക്കാം.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അല്‍ സഫ്വ ഫസ്റ്റ്, അല്‍ മൗര്‍ജാന്‍ ബിസിനസ് ലോഞ്ചുകളില്‍ ഖത്തര്‍ എയര്‍വേയ്സ് അതിന്റെ ആഘോഷങ്ങള്‍ തുടരും. പരമ്പരാഗത അറബിക് കോഫിക്കും ഈന്തപ്പഴ സേവനത്തിനും പുറമേ, ജെല്ലബ്, തമര്‍ഹിന്ദി, കമര്‍ഡിന്‍, റോസ് സിറപ്പ് എന്നിവയുടെ ഉന്മേഷദായകമായ പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്

Related Articles

Back to top button