Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കോഴിക്കോട് മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് 3 ലക്ഷം രൂപ കൈമാറി

അമാനുല്ല വടക്കാങ്ങര

ദോഹ. ഐഎംസിസി ജിസിസി കമ്മറ്റിയുടെ നേതൃത്വത്തില്‍ റമദാനില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യൂണിറ്റുകളുടെ ആദ്യ ഗഡുവായി സമാഹരിച്ച മൂന്ന് ലക്ഷം രൂപ മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസം വടകരയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐഎംസിസി ജിസിസി കമ്മറ്റി വൈസ് ചെയര്‍മാന്‍ ഷരീഫ് താമരശ്ശേരി, ഐഎംസിസി ജിസിസി കേരള കോര്‍ഡിനേറ്റര്‍ റഫീഖ് അഴിയൂര്‍ എന്നിവരില്‍നിന്ന് എംഎംസിടി ചെയര്‍മാന്‍ ബഷീര്‍ ബഡേരി, ട്രഷറര്‍ ഒപി സലീം എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി. ഐഎംസിസി പ്രതിനിധികളായി അബ്ദുല്‍ സലാം നാലകത്ത്, നിസാര്‍ എലത്തൂര്‍, സബീര്‍ സിടികെ എന്നിവര്‍ പങ്കെടുത്തു.

ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസര്‍ കോയ തങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്, വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെകെ വനജ, ഐഎന്‍എല്‍ നേതാക്കളായ എംഎം മൗലവി, കെപി മൂസ ഹാജി, എകെ ലത്തീഫ്, മുസ്തഫ പാലക്കില്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Related Articles

Back to top button