Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ആസ്പയര്‍ പാര്‍ക്കില്‍ ഫിഫ ലോകകപ്പ് ട്രോഫി പ്രത്യേക പരിപാടി ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ആസ്പയര്‍ പാര്‍ക്കില്‍ ഫിഫ ലോകകപ്പ് ട്രോഫി പ്രത്യേക പരിപാടി ഇന്ന് . ഫിഫ ലോകകപ്പിന്റെ വലിയ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ന് നടക്കുന്ന പരിപാടി ഖത്തറിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശത്തിന് കരുത്തേകും.

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളുമടക്കമുളള ലോകപര്യടനം പൂര്‍ത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി കഴിഞ്ഞ ദിവസം ഖത്തറില്‍ തിരിച്ചെത്തിയത്.

ഇന്ന് ആസ്പയര്‍ പാര്‍ക്കില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ ഖത്തറിലെ ജനങ്ങള്‍ക്ക് ട്രോഫി കാണാന്‍ സാധിക്കും. വൈകുന്നേരം 4 മുതല്‍ 10 വരെ നടക്കുന്ന പരിപാടി പ്രാദേശിക ഹാസ്യനടന്‍ ഹമദ് അല്‍ അമരി അവതരിപ്പിക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഒരു കൂട്ടം പരിപാടികളാണ്് ആസ്പയര്‍ പാര്‍ക്കില്‍ അരങ്ങേറുക.

ടൂര്‍ണമെന്റിന് മുമ്പുള്ള ദിവസങ്ങളില്‍, മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ഫിഫ ലോകകപ്പിനായി ആരാധകര്‍ തയ്യാറെടുക്കുമ്പോള്‍, ട്രോഫി നിരവധി ബിസിനസ് സ്ഥാപനങ്ങള്‍, ഓര്‍ഗനൈസേഷനുകള്‍, ചാരിറ്റികള്‍ എന്നിവ സന്ദര്‍ശിക്കും.

”വിജയകരമായ ആഗോള പര്യടനത്തിന് ശേഷം ഖത്തറിലേക്ക് ഫിഫ ലോകകപ്പ് ട്രോഫിയെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിന്റെ ഷോപീസ് ഇവന്റിന്റെ നാഴികക്കല്ലായ പതിപ്പിനായി ഞങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ സ്പോര്‍ട്സിലെ ഏറ്റവും പ്രശസ്തമായ ട്രോഫിയുമായി ഇടപഴകാനുള്ള അവസാന അവസരമാണ് ഈ ആഴ്ചയിലെ ഇവന്റ്,” സുപ്രീം കമ്മിറ്റി ഡെലിവറിക്കും ലെഗസിയിലെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് & ഇവന്റ് എക്‌സ്പീരിയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ മൗലവി പറഞ്ഞു.

Related Articles

Back to top button