Breaking News

പോര്‍ച്ചുഗലിനോട് പൊരുതി തോറ്റ് ഘാന

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ 974 സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പോര്‍ച്ചുഗലിനോട് പൊരുതി തോറ്റ് ഘാന. പറങ്കിപടയുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച ഘാന ആദ്യന്തം നിറഞ്ഞ് കളിച്ചെങ്കിലും ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. പോര്‍ച്ചുഗല്‍ മൂന്ന് തവണ വല കുലുക്കിയപ്പോള്‍ ഘാനക്ക് രണ്ട് തവണ മാത്രമേ വല കുലുക്കാനായുള്ളൂ.

തുടര്‍ച്ചയായി 5 ലോകകപ്പുകളില്‍ ഗോളടിക്കുന്ന താരമെന്ന അപൂര്‍വ ബഹുമതി പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നലെ സ്വന്തമാക്കിയതിനും ഖത്തര്‍ സാക്ഷിയായി