Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വില്ല്യാപ്പള്ളി മുസ് ലിം ജമാഅത്ത് സ്വീകരണവും ചികിത്സാ സഹായവും

അമാനുല്ല വടക്കാങ്ങര

ദോഹ: സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ് ലിം ജമാഅത്ത് ഖത്തര്‍ ശാഖാ കമ്മിറ്റി നാട്ടില്‍ നിന്ന് ഖത്തറില്‍ എത്തിയ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഏച്ചിലാട്ട് കുഞ്ഞിമ്മൂസ ഹാജി, മെമ്പര്‍ പിള്ളേരി കുഞ്ഞബ്ദുള്ള എന്നിവര്‍ക്ക് സ്വീകരണവും എസ്എംഎ ബാധിതയായ സിയാ മോള്‍ക്കുള്ള ചികിത്സാ സഹായധനം വിതരണവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ നടന്നു.

മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും മുന്‍ കുറ്റ്യാടി എം എല്‍ എ യുമായ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തിയ്യാറമ്പത്ത് കുഞ്ഞമ്മത് അദ്ധ്യക്ഷം വഹിച്ചു. വിഎംജെ ഖത്തര്‍ കമ്മിറ്റി സിയമോള്‍ക്ക് വേണ്ടി സമാഹരിച്ച തുക ചികിത്സാ സഹായകമ്മിറ്റി ചെയര്‍മാന്‍ കയ്യാല അബ്ദുല്‍ റഹ്മാന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ സമദിന് കൈമാറി.

ജമാഅത്ത് മുഖ്യ രക്ഷാധികാരി തയ്യില്‍ കുഞ്ഞബ്ദുള്ള, ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് തിരുവോത്ത്, കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സിക്രട്ടറി അതീഖ് റഹ്മാന്‍, ഇസ്മായില്‍ പുളിയുള്ളതില്‍, ഇ കെ മുഹമ്മദ് ശരീഫ്, എം പി ഇല്ല്യാസ്, നിസാര്‍ ചോറോട്, ഷംസീര്‍ ബെന്ഗപ്പറ്റ, ചികിത്സകമ്മിറ്റി കണ്‍വീനര്‍ ജാഫര്‍ മേയന, ജമാഅത്ത് ഉപദേശകസമിതി വൈസ് ചെയര്‍മാന്മാരായ വണ്ണാന്റവിട കുഞ്ഞബ്ദുള്ള, കെഎം നാസര്‍, കെഎംസിസി നേതാക്കളായ ഫൈസല്‍ അരോമ, അന്‍വര്‍ ബാബു, ഹമീദ് വൈക്കിലശ്ശേരി, ഐസിബിഎഫ് മെമ്പര്‍ അഫ്സല്‍ വടകര, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ശാദുലി കോറോത്ത് പ്രാര്‍ത്ഥന നടത്തി.

ജമാഅത്ത് ജനറല്‍ സിക്രട്ടറി പിവിഎ നാസര്‍ സ്വാഗതവും ട്രഷറര്‍ പികെകെ അബ്ദുള്ള നന്ദിയും പറഞ്ഞു.

Related Articles

Back to top button