Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലോകകപ്പില്‍ വളണ്ടിയറായി സേവനം അനുഷ്ഠിച്ച പടന്ന പഞ്ചായത്തില്‍ നിന്നുള്ളവരെ ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിലെ വളണ്ടിയര്‍ രംഗത്ത് നിറ സാന്നിധ്യമായ പടന്ന പഞ്ചായത്തില്‍ നിന്നുള്ളവരെ ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
തുമാമയിലെ കെഎംസിസി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎംസിസി പ്രസിഡണ്ട് എസ് എ എം ബഷീറാണ് മെമെന്റോ നല്‍കി ആദരിച്ചത്.

കെഎംസിസി പടന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബീ മാര്‍സാദ് അധ്യക്ഷത വഹിച്ചു. എം വി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
റാഷിദ് എ വി,അനീസ് എ വി, ഇഖ്ബല്‍ എ എം എന്നിവര്‍ സംസാരിച്ചു

വളണ്ടിയര്‍ രംഗത്തെ നിറസാന്നിധ്യമായി പടന്നക്കാര്‍ക്ക് അഭിമാനമായി മാറിയ സിറാജ് പി കെ സി , സുല്ഫത് താഹ, ഷജ്‌ന അബ്ദുല്‍ നാസര്‍, സുഹൈര്‍ ഇസ്മായില്‍, സുഹൈല്‍ ബിസി, നഷാത് മൊയ്ദീന്‍, ഷമീം മൈലാഞ്ചി, എന്നിവരെയാണ് ആദരിച്ചത്

ജോയിന്റ് സെക്രട്ടറി സുഫൈജ് നന്ദി പറഞ്ഞു.

Related Articles

Back to top button