Archived Articles

ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം ചികിത്സാ സഹായം കൈമാറി

ദോഹ: ഓമശ്ശേരി പഞ്ചായത്തില്‍പെട്ട കൂടത്തായി സെന്റമേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് വേണ്ടി ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി സ്വരൂപിച്ച ഫണ്ട് ചികിത്സാ സഹായ കമ്മറ്റി ട്രഷററും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറുമായ കരുണാകരന്‍ മാസ്റ്റര്‍ക്ക് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി കമ്മറ്റി വൈസ് പ്രസിഡന്റ് ഷിജാസ് നടമ്മല്‍പൊയില്‍ കൈമാറി.നട്ടെല്ല് വളയുന്നതും അസഹനീയമായ വേദന അനുഭവപ്പെടുന്നതുമായ സ്‌കോളിയോസിസ് രോഗം ബാധിച്ച് ദീര്‍ഘ കാലമായി ചിലകിത്സയിലാണ് വിദ്യാര്‍ത്ഥിനി.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡന്റ് ഫാത്തിമ അബു,അഞ്ചാം വാര്‍ഡ് മെമ്പര്‍ പികെ ഗംഗാധരന്‍,ഒന്നാം വാര്‍ഡ് മെമ്പറും ചികിത്സാ സഹായ കമ്മറ്റി ചെയര്‍മാനുമായ എം ഷീജ ബാബു,ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ അബ്ദുള്ള കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു..