Archived Articles

കിഴുപറമ്പ പഞ്ചായത്ത് ജെഴ്‌സി പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ സ്‌പോര്‍ട്‌സ് ദിനത്തോട് അനുബന്ധിച്ച് കിഴുപറമ്പ് പഞ്ചായത്തിന്റെ ജേഴ്‌സി പ്രകാശനം തുമാമ എക്‌സല്‍ എജുക്കേഷന്‍ സെന്ററില്‍ വെച്ച് നടന്നു.

ചാലിയാറിന്റെ ഇരുകരയിലുമുള്ള ഇരുപത്തിനാലോളം പഞ്ചായത്തുകള്‍ മാറ്റുരയ്ക്കുന്ന ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ആവേശം പകരുന്ന വിവിധങ്ങളായ മത്സരങ്ങളിക്കുള്ള ജേഴ്സിളാണ് എക്‌സല്‍ എജുക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മഹേഷ് കുമാര്‍, ബിന്‍ഡസ്മല്‍ കമ്പനി ഡയറക്ടര്‍ സിദ്ധീഖ് പി കെ, എന്നിവരില്‍ നിന്ന് ടീം മാനേജര്‍ ജറീഷ് അഹ്മദ്, ഉണ്ണിമോയി കെടി, ജുനൈസ് കല്ലിങ്ങല്‍, അബ്ദുറഹിമാന്‍(ബിച്ചാന്‍) എന്നിവര്‍ ഏറ്റുവാങ്ങിയത്.

യോഗത്തില്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് മത്സര ഒരുക്കങ്ങള്‍ വിലയിരുത്തുകയും പഞ്ചായത്തിലെ മുഴുവന്‍ ഖത്തര്‍ പ്രവാസികളെയും ഒന്നിപ്പിച്ചു കൂടുതല്‍ സജീവ ഭാവി പരിപാടികള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുകയും ചെയ്തു.

മുഹമ്മദ് അസ്ലം , ലയിസ് കുനിയില്‍,ജുനൈസ് കല്ലിങ്ങല്‍, റിയാസ് ബാജി, ഫൈസല്‍ കിഴുപറമ്പ്, ഷാജി പിസി എന്നിവര്‍ സംസാരിച്ചു.
സംഘാടന സമിതിയുടെ മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ അബ്ദുറഹ്മാന്‍ ബിച്ചാന്‍ നന്ദി പറഞ്ഞു