Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesBreaking News

ടെറ്റനസ്, ഡെപ്റ്റീരിയ, വില്ലന്‍ ചുമ എന്നിവയ്ക്കെതിരായ വാര്‍ഷിക വാക്സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ടെറ്റനസ്, ഡെപ്റ്റീരിയ, വില്ലന്‍ ചുമ എന്നിവയ്ക്കെതിരായ വാര്‍ഷിക വാക്സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍-ബയാത്ത് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയുമായി സഹകരിച്ച് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കുന്നത്.
ടെറ്റനസ്, ഡെപ്റ്റീരിയ, വില്ലന്‍ ചുമ എന്നിവയ്ക്കെതിരെ നല്‍കുന്ന വാര്‍ഷിക വാക്സിനേഷന്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും മൂന്ന് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button