
ഖത്തര്‍ അമീര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ദീവാന്‍ അമീരിയിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ സ്വീകരിച്ചു.
ജിസിസി സെക്രട്ടറി ജനറലായി നിയമിതനായ അല്‍ ബുദൈവി അമീറിനെ അഭിവാദ്യം ചെയ്യുന്നതിനായാണ് ഖത്തറിലെത്തിയത്.
കൂടിക്കാഴ്ചയില്‍ ജിസിസി രാജ്യങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് അമീര്‍ സെക്രട്ടറി ജനറലിനെ അഭിനന്ദിച്ചു.
ജിസിസി കൗണ്‍സിലിനുള്ള സ്ഥിരമായ പിന്തുണക്കും ഊഷ്മളമായ സ്വീകരണത്തിനും അമീറിനോട് സെക്രട്ടറി ജനറല്‍ നന്ദി അറിയിച്ചു.




