Breaking News

സകാത്തുല്‍ ഫിത്വര്‍ ഒരാള്‍ക്ക് 15 റിയാല്‍

ദോഹ: റമദാന്‍ അവസാനത്തോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന സകാത്തുല്‍ ഫിത്വര്‍ ഒരാള്‍ക്ക് 15 റിയാല്‍ ആയിരിക്കുമെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു.

പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ എല്ലാവര്‍ക്കും സകാത്ത് അല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സകാത്തുല്‍ ഫിത്വര്‍ ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്.
ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് സകാത്ത് അല്‍ ഫിത്വര്‍ നല്‍കണമെന്നാണ് നിയമം.