Local News

ഖത്തര്‍ ടെക് ചാരിറ്റി അഡ്വ.മാത്യൂ കുഴല്‍നാടന്‍ നറുക്കെടുത്തു

ദോഹ. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റിയുടെ പ്രതിമാസ നറുക്കെടുപ്പ് നിര്‍വഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ മാസവും ചാരിറ്റി തുക നല്‍കുക.

ബിനു തോമസിനാണ് ഇത്തവണ നറുക്ക് വീണത്. ചാരിറ്റി തുക അഡ്വ.മാത്യൂ കുഴല്‍നാടന്‍ ബിനു തോമസിന് കൈമാറി. ബിനു തോമസിന്റെ പഞ്ചായത്തില്‍ അര്‍ഹരായ രണ്ട് പേര്‍ക്ക് ഈ തുക കൈമാറും.

ഖത്തര്‍ ടെക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഈപ്പന്‍ തോമസ് , ഹൈദര്‍ ചുങ്കത്തറ , ഹനീഫ് ചാവക്കാട് എബിന്‍ ജോര്‍ജ് (ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി)സര്‍ജിത് കുട്ടംപറമ്പത്ത് എന്നിവരും സംബന്ധിച്ചു.

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ പരിപാടിക്ക് നേതൃത്വം നല്‍കി