Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദോഹ. ഇന്നലെ ഖത്തര്‍ താല്‍ക്കാലികമായി വ്യോമപാത അടച്ചതിനു തുടര്‍ന്ന് താളം തെറ്റിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനഃസ്ഥാപിക്കുകയും സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നുവെന്ന് വിമാനത്താവളം അറിയിച്ചു. ഈ അടച്ചുപൂട്ടല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളെ ബാധിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്‌ഐഎ) യാത്രക്കാരോടും സന്ദര്‍ശകരോടും അതത് എയര്‍ലൈനുകളുമായി ഏറ്റവും പുതിയ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു.

