Local News

സെഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയുമായി സഹകരിച്ച് ലോകോത്തര മത്സരപരീക്ഷാ പ്രവേശന പരിശീലന പരിപാടിയുമായി ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍


ദോഹ. സെഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയുമായി സഹകരിച്ച് ലോകോത്തര മത്സരപരീക്ഷാ പ്രവേശന പരിശീലന പരിപാടിയുമായി ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ . ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക പ്രവര്‍ത്തന മികവിലേക്കുള്ള ഒരു നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
നീറ്റ്, ജെഇഇ, സാറ്റ്, ആക്റ്റ്, സിയുഇടി, ഒളിമ്പ്യാഡ് കോച്ചിംഗ് എന്നിവയില്‍ 27 വര്‍ഷത്തിലേറെ പ്രവര്‍ത്തന മികവുള്ള സെഫയര്‍ ഫ്യൂച്ചര്‍ അക്കാദമി, ദേശീയ തലത്തില്‍ മികച്ച വിജയം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ഇന്ത്യയിലുടനീളം അക്കാദമിക് മികവ് വളര്‍ത്തുന്നതിലും പ്രശസ്തമാണ്. കുട്ടികളുടെ ഭാവിക്ക് അനുയോജ്യമായ കഴിവുകളും കേന്ദ്രീകൃത അക്കാദമിക പിന്തുണയും നല്‍കി വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്ന ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തം.
ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സെഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയിലെ പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുക. ആശയാധിഷ്ഠിത പഠനം, ആപ്ലിക്കേഷന്‍ അധിഷ്ഠിത പരിശീലനം, പരീക്ഷാ ആത്മവിശ്വാസവും വിഷയ വൈദഗ്ധ്യവും വളര്‍ത്തുന്ന ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത എം.സി.ഖ്യൂ അധിഷ്ഠിത മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍ എന്നിവ അക്കാദമിയുടെ സവിശേഷതകളാണ്
ഡോ. ടി. സുരേഷ് കുമാര്‍ (സിഇഒ), ഡോ. ജോണ്‍ ജെ ലാല്‍ (അക്കാദമിക് ഡയറക്ടര്‍), യഹിയ പി അമയാം (ചീഫ് മെന്റര്‍), ജേക്കബ് മാത്യു (പ്രിന്‍സിപ്പല്‍), ശാലിനി റാവത്ത് (വൈസ് പ്രിന്‍സിപ്പല്‍ ഓപ്പറേഷന്‍സ്), രൂപിന്ദര്‍ കൗര്‍ (വൈസ് പ്രിന്‍സിപ്പല്‍ അക്കാദമിക്), പ്രിയ വിജു (സീനിയര്‍ ഹെഡ്മിസ്ട്രസ്), ജില്‍സി തോമസ് (ചെയര്‍മാന്‍ ഓഫീസ് മാനേജര്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.