Breaking News

ജൂണ്‍ 30 വരെ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരം

ദോഹ: ജൂണ്‍ 30 വരെ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരം. ജൂണ്‍ 23 ന് ഖത്തര്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതുമായി ബന്ധപ്പെട്ട് തകരാറിലായ ഷെഡ്യൂള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.
പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസുകള്‍ ക്രമീകരിച്ചുവരികയാണെന്നും താമസിയാതെ എല്ലാം നോര്‍മലാകുമെന്നും എയര്‍ലൈന്‍ ഉറപ്പുനല്‍കി.
ജൂണ്‍ 30 വരെ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരമുണ്ട്.
ഇനി യാത്ര ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍, റദ്ദാക്കല്‍ ഫീസ് നല്‍കാതെ ടിക്കറ്റിന് ചിലവഴിച്ച മുഴുവന്‍ തുകയും റീഫണ്ട് നേടാം.

ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എല്ലാ യാത്രക്കാരും ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അപ്‌ഡേറ്റുകള്‍ക്കായി ശ്രദ്ധിക്കണമെന്നും എയര്‍ലൈന്‍ നിര്‍ദ്ദേശിക്കുന്നു.