Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സാമൂഹിക ബോധവത്കരണ സംഗീത ആല്‍ബം ”ഉയിര്‍പ്പാട്” പോസ്റ്റര്‍ പ്രകാശനം

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന്റെ നേതൃത്വത്തില്‍ വണ്‍ ടു വണ്‍ മീഡിയയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന സമകാലിക സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സംഗീത ആല്‍ബമായ ‘ഉയിര്‍പ്പാട്’ ന്റെ പോസ്റ്റര്‍
മല്‍ഹാര്‍ സീസണ്‍ 2 വേദിയില്‍ പ്രശസ്ത മജീഷ്യനും പ്രാസംഗികനുമായ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.

ഷംല ജഹ്ഫര്‍ രചന നിര്‍വഹിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷഹീബ് ഷെബിയാണ്.ചലചിത്രപിന്നണി ഗായകന്‍ സിയാ ഉല്‍ ഹഖ് ആലപിക്കുന്ന ഈ ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മുര്‍ഷിദ് മുഹമ്മദും ഛാ യാഗ്രഹണം നിര്‍വഹിക്കുന്നത് രതീഷ് ഫ്രെയിം ഹണ്ടര്‍ എന്നിവരാണ്.
ചടങ്ങില്‍ ഡോമിന്റെ യും വണ്‍ ടു വണ്‍ മീഡിയയുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധതയും കലാസൗന്ദര്യവും ഒരുമിപ്പിക്കുന്ന ശ്രമമായ ഉയിര്‍പ്പാടിന്റെ അവതരണം ഡോമിന്റെ സാംസ്‌കാരിക ചുമതലകള്‍ക്ക് പുതിയൊരു അളവുകോല്‍ ചേര്‍ക്കുന്നുണ്ട്. പൊതുജന സാന്നിധ്യത്തില്‍ നടന്ന പോസ്റ്റര്‍ പ്രകാശനം മല്‍ഹാര്‍ വേദിയിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി മാറി.

Related Articles

Back to top button