ഖത്തര്‍ കാര്‍ഷിക മേഖലയില്‍ പുതുമുന്നേറ്റം

ദോഹ. ഖത്തര്‍ കാര്‍ഷിക മേഖലയില്‍ പുതുമുന്നേറ്റം. നൂതനവും സ്മാര്‍ട്ടുമായ കാര്‍ഷിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും നടപ്പാക്കി ഖത്തര്‍ കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിരതാ അജണ്ടയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികള്‍ കാര്‍ഷിക മേഖലയില്‍ പുതുമുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്.
