Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കുട്ടികള്‍ക്കായി വേനല്‍ അവധിക്കാല ക്യാമ്പ്


ദോഹ : അല്‍ മദ്രസ അല്‍ ഇസ് ലാമിയ ഖത്തറും അല്‍ മദ്രസ അല്‍ ഇസ് ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ‘ നൂര്‍ ‘ സമ്മര്‍ ക്യാമ്പിലേക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പരിപാടി. ആത്മീയവും ധാര്‍മ്മികവുമായ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കി ആര്‍ട്‌സ് & ക്രാഫ്റ്റ്, സ്‌പോര്‍ട്‌സ്, റോബോട്ടിക് എന്നീ മേഖലകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതയിരിക്കും പരിപാടി. ബര്‍വ വില്ലേജില്‍
ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 14 വരെ, ഞായര്‍ മുതല്‍ വ്യാഴം വരെ, 3 മണി മുതല്‍ 6 മണി വരെ ആയിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും വേണ്ടി 77161492 നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button