ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന എം ക്യൂബ് സെപ്റ്റംബര്‍ 19 ന് ഡിപിഎസ് ഓഡിറ്റോറിയത്തില്‍

ദോഹ. ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന എം ക്യൂബ് സെപ്റ്റംബര്‍ 19 ന് ഡിപിഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. മുതുകാടിന്റെ പ്രകടനത്തോടൊപ്പം അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, ദിവ്യ കൃഷ്ണന് എന്നിവരുടെ സംഗീതവും മെലഡിയും കൂടാതെ, കാഴ്ചശക്തിയും ശാരീരിക വെല്ലുവിളികളും നേരിടുന്നവരുമായ ഡിഎസിയിലെ അംഗങ്ങള്‍ ഫാത്തിമ അന്‍ഷി, ആദിത്യ സുരേഷ് എന്നിവരുടെ പ്രകടനങ്ങളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
കാസര്‍കോഡ്, മടിക്കൈയില്‍ തുടക്കം കുറിച്ച ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഗോപിനാഥ് മുതുകാട്, ലോകമെമ്പാടും എംക്യൂബ് എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലും എത്തുന്നത്. സംഗീതം, ഇന്ദ്രജാലം മോട്ടിവേഷന്‍, എന്നിവ ഒരു മാന്ത്രിക സ്പര്‍ശത്തോടെ സംയോജിപ്പിക്കുന്ന പരിപാടിയാണ് എം ക്യൂബ്