Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാക് ഫെസ്റ്റ് ഒക്ടോബര്‍ 31, നവമ്പര്‍ ഒന്ന്, ഏഴ് തിയ്യതികളില്‍

ദോഹ: കോണ്‍ഫെഡറേഷന്‍ ഓഫ് അലൂമിനി അസോസിയേഷന്‍സ് ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍) ഇന്റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ് 2025 (കലാലയ വര്‍ണ്ണങ്ങള്‍) ഒക്ടോബര്‍ 31, നവമ്പര്‍ 1, 7 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 31, നവമ്പര്‍ 1, തീയതികളില്‍ വ്യക്തിഗത ഇനങ്ങളും നവമ്പര്‍ 7നു ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും സംഘടിപ്പിക്കും. അഞ്ചു വയസ്സ് മുതലുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, ഇന്റര്‍ മീഡിയറ്റ് സീനിയര്‍ വിഭാഗങ്ങളിലായി അന്‍പത്തില്‍പരം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
വട്ടപ്പാട്ട്, തിരുവാതിര, മാര്‍ഗംകളി, കോല്‍ക്കളി, ഒപ്പന, മൈം, ടാബ്ലോ, കൈകൊട്ടിക്കളി, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും. ഭരതനാട്യം, നാടോടി നൃത്തം, വെസ്റ്റേണ്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗമത്സരം, കഥ പറച്ചില്‍, ന്യൂസ് റീഡിങ്, വിവിധ ഭാഷകളില്‍ പദ്യം ചൊല്ലല്‍ തുടങ്ങി 30ല്‍ പരം വ്യക്തികത മത്സരങ്ങളും സംഘടിപ്പിക്കും. കവിത കഥാരചന, ചിത്രരചന, ഫീച്ചര്‍ എഴുത്ത്, ഫോട്ടോഗ്രഫി, സാലഡ് മേക്കിങ്, പോലുള്ള മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാക് ഫെസ്റ്റിനോടാനുബന്ധിച്ചു കാക് ഫെസ്റ്റ് ലോഗോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള 21ല്‍ പരം പ്രമുഖ കോളേജുകളുടെ അലുമിനി അസോസിയേഷനുകള്‍ ഭാഗമാകുന്ന കാക് ഖത്തര്‍ എല്ലാവര്‍ഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലാലയ വര്‍ണ്ണങ്ങള്‍ 2025 ഖത്തറിലെ കലാസ്വാദകന്മാര്‍ക്ക് വേറിട്ടരനുഭവമായിരിക്കുമെന്നും പ്രസിഡന്റ് അബ്ദുല്‍ അസീസ് അറിയിച്ചു. സുബൈര്‍ പാണ്ടവത്ത്, അനീഷ് ജോര്‍ജ്, ആശ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രോഗ്രാം കമ്മിറ്റി നിലവില്‍ വരും. പ്രോഗ്രാം ചീഫ് പാട്രണ്‍ ആയി അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ തെരെഞ്ഞെടുത്തു.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് അതാത് കോളേജ് അലുമിനി അസോസിയേഷനുകള്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 33058296, 55658574, 77199690, 33065549 എന്നീ നമ്പറുകളിലോ [email protected]
എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button