Local News

കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ പൊതു ലേലം ഒക്ടോബര്‍ 14 , 15 തിയ്യതികളില്‍

ദോഹ: കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ പൊതു ലേലം ഒക്ടോബര്‍ 14 , 15 തിയ്യതികളില്‍ ‘മസാദ് അല്‍ ജോംറോക്ക്’ ആപ്പ് വഴി നടക്കുമെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ചു.

വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, പുരാതന ശേഖരണ വസ്തുക്കള്‍, കണ്ടെയ്നറുകള്‍ എന്നിവയുള്‍പ്പെടെ 160-ലധികം ഇനം സാധനങ്ങള്‍ വരാനിരിക്കുന്ന ലേലത്തില്‍ ഉള്‍പ്പെടുത്തും.

ഒക്ടോബര്‍ 5 മുതല്‍ 15 വരെയുള്ള കാലയളവില്‍, രാവിലെ 8 മുതല്‍ 11 വരെ കസ്റ്റംസ് വെയര്‍ഹൗസ് – ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഇന്‍ഡസ്ട്രിയല്‍ ഏരിയ) സന്ദര്‍ശിച്ച് ഇനങ്ങള്‍ മുന്‍കൂട്ടി പ്രിവ്യൂ ചെയ്യാം.

പൂര്‍ണ്ണമായും ഡിജിറ്റല്‍ ബിഡ്ഡിംഗ് പ്രക്രിയയിലൂടെ പൊതുജനങ്ങള്‍ക്ക് സുതാര്യതയും പ്രവേശനക്ഷമതയും നല്‍കുക എന്നതാണ് ലേലത്തിന്റെ ലക്ഷ്യം.

പങ്കെടുക്കുന്നവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ മസാദ് അല്‍ ജോംറോക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.