ഖത്തര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ‘കലാഞ്ജലി 2025” ഒക്ടോബര്‍ 26 മുതല്‍ 29 വരെ, സമാപന സമ്മേളനം നവംബര്‍ 1 ന്

ദോഹ:ഖത്തര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാവിയിലെ കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഈ കലാസാംസ്കാരിക മഹോത്സവം പ്രൗഢഗംഭീരമായ ചടങ്ങിലൂടെ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ശ്രദ്ധേയരായ അതിഥികള്‍, സാമൂഹ്യ രംഗത്തെ നേതാക്കള്‍, സ്കൂള്‍ പ്രതിനിധികള്‍, പത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറിഎബ്രഹാം കെ. ജോസഫ്കലാഞ്ജലി 2025-ന്റെ തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍2025 ഒക്ടോബര്‍ 26 മുതല്‍ 29 വരെനടക്കും.സമാപനച്ചടങ്ങ് നവംബര്‍ 1, 2025-ന്അബു ഹമൂറിലെഐഡിയല് ഇന്ത്യന്‍ സ്കൂള്‍ ക്യാമ്പസില്‍വച്ച് നടക്കും.
ചടങ്ങില്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നസുവനിയര് 2024-ന്റെ പ്രകാശനവും നടന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലെന്റ് ഫോറം പ്രസിഡണ്ട്ഷാനവാസ് ടി. ബാവയും ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിന്റെ പ്രിന്സിപ്പല്ഷെയ്ഖ് ഷമീം സാഹിബുംചേര്ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
അതിനോടൊപ്പം,കലാഞ്ജലി 2025-ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷണല്‍ വീഡിയോയുംഇന്ത്യന് സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് അബ്ദുറഹിമാന് ഇ.പി.യും കലാഞ്ജലി ചെയര്‍മാന്‍ഡോ. ഹസന് കുഞ്ഞിയുമാണ്പുറത്തിറക്കിയത്.
ഫെസ്റ്റിവലിന്റെ പ്രധാന ഹൈലൈറ്റുകള്‍
നാല് വേദികളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് ദിവസത്തെ ഇന്റര്‍സ്കൂള്‍ മത്സരങ്ങള്‍..
ആകര്‍ഷകമായ വേദി അലങ്കാരവും ലൈറ്റിങ്ങുമുളള സാംസ്കാരിക പ്രദര്‍ശനങ്ങള്‍..
അധ്യാപകര്‍ക്കായി പ്രത്യേക ”ടീച്ചേഴ്സ് പെര്‍ഫോര്‍മന്‍സ് ഡേ”
വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡുകളും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും ആദരവുകള്‍.
രുചിയൂറും ഭക്ഷണ സ്റ്റാളുകളും ഇന്ററാക്ടീവ് സോണുകളും
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി മത്സരങ്ങളും അനുമോദനങ്ങളും
ചടങ്ങില്‍ കലാഞ്ജലിയുടെ ഉപദേശക സമിതി അംഗങ്ങള്‍, സമൂഹ നേതാക്കള്‍, സ്കൂള്‍ പ്രിന്സിപ്പാളുമാര്, രക്ഷിതാക്കള്‍, പ്രിന്റ് & വിഷ്വല്‍ മീഡിയ പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍, കലാഞ്ജലി ടീമംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.