Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സഫാരി ഔട്ട്ലെറ്റുകളില്‍ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു

ദോഹ. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം മുന്‍ നിര്‍ത്തി ദോഹയില പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 7 ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സുരേന്ദ്ര നാഥ്, മറ്റ് സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഈ പ്രൊമോഷന്റെ ഭാഗമായി വിവിധ ഇനം പച്ചക്കറികളുടെ തൈകള്‍ മുതല്‍ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, തെങ്ങ്, വാഴ തൈകള്‍, വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാംമ്പൂ സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, വിവിധ ഹാങ്ങിംഗ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേതങ്ങള്‍ ഈ പ്രമോഷനിലൂടെ ലഭ്യമാകും. ഒപ്പം തന്നെ എല്ലാ വിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൂടാതെ വിവിധ തരം ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളുടെ ലഭ്യതയും സഫാരി പ്രത്യേകമായിത്തനെ ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍. അതിന്റെ ഭാഗമായി ആവശ്യമായ വിത്തുകളും, പച്ചക്കറി, വൃക്ഷ തൈകളും, മറ്റു അനുബന്ധ സാമഗ്രികളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുതെന്ന് സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഈ പ്രമോഷന്‍ ദോഹയിലെ എല്ലാ സഫാരി ഔട്ട്ലെറ്റുകളിലും ഒക്ടോബര്‍ 7 മുതല്‍ ലഭ്യമാണ് .

Related Articles

Back to top button