Breaking News
ഗാസയോട് ഐക്യദാര്‍ഢ്യവുമായി കര്‍വ

ദോഹ. ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യവുമായി ഖത്തറിലെ കര്‍വ . ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഓരോ യാത്രയുടെയും മൂല്യത്തിന്റെ 5% നീക്കിവയ്ക്കുമെന്ന് കര്‍വ കമ്മ്യൂണിക്കേഷന്‍സ് കമ്പനി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് ഈ സംഭാവന കാമ്പയിന് നടക്കുന്നത്.

