വസന്തോത്സവം 2025 ഖ്യൂഗെറ്റ് കുടുംബത്തിന്റെ ഐക്യത്തിന്റെ പ്രതീകം

ദോഹ: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ അലുമിനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച വസന്തോത്സവം 2025 സന്തോഷവും നിറപ്പകിട്ടും നിറഞ്ഞ ആഘോഷമായി. ഖ്യൂഗെറ്റ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 250-ഓളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
മുതിര്‍ന്ന അംഗങ്ങളായ മാത്യു ഫ്രാന്‍സിസ് (ഫൗണ്ടര്‍ പ്രസിഡന്റ്), ഷെരീഫ്, സി.കെ. രാജന്‍, തോമസ്, മുഹമ്മദ് ഫൈസല്‍, അഞ്ജലി പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഷഹന സുബൈര്‍ നേതൃത്വം വഹിച്ചു.
നിഷാബ്, സുദേവ്, സായൂജ്, അബ്ദുല്‍ റഹീസ്, പ്രഫുല്‍, അമ്ജദ്, ഇലിയാസ്, ലക്ഷ്മി, നന്ദനന്‍, ഗൗരി, ഫാസിന്‍ എന്നിവര്‍ സംഘാടന സംഘത്തിലെ പ്രധാന പ്രവര്‍ത്തകരായിരുന്നു.
മാവേലിയും, പൂക്കളവും, പഞ്ചാരി മേളയും, ഓണസദ്യയും, ആര്‍പ്പുവിളികളും, വൈവിധ്യമാര്‍ന്ന നാടന്‍ കളികളും പരിപാടിയെ മലയാള തനിമയില്‍ സമന്വയിപ്പിച്ചു.
അതോടൊപ്പം ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ് സീസണ്‍ 3-ന്റെ ഔദ്യോഗിക തുടക്കവും നടന്നു. ടീമിനെ നയിക്കുന്ന ഡയസ്, സലീം, റോബിന്‍, പ്രിയ ജോണ്‍സണ്‍, അഖില്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വസന്തോത്സവത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്താനുള്ള സസ്യവിത്തുകളും വിതരണം ചെയ്തു.
