Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ എ.ഐ ശില്പശാല സംഘടിപ്പിച്ചു

ദോഹ. പ്രവാസി വെല്‍ഫെയര്‍ എഛ്.ആര്‍.ഡി & കരിയര്‍ ഡസ്‌ക് വിംഗ് ന്റെ കീഴില്‍ നടക്കുന്ന അപ്‌സ്‌കിലിങ് പ്രോഗ്രാമിന്റെ ഭാഗമായി ‘എംപവറിംഗ് പ്രൊഫഷണല്‍സ് വിത് എ.ഐ’ എന്ന എന്ന ശീര്‍ഷകത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ശില്പശാല സംഘടിപ്പിച്ചു. എ.ഐ ആര്‍ക്കിടെക്റ്റും ഐ-നെറ്റ് ക്യാമ്പസിന്റെ സ്ഥാപകനുമായ ഫായിസ് ഹുസൈന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നിര്‍മ്മിത ബുദ്ധിയുടെ അനന്ദ സാദ്ധ്യതകളും അതുപയോഗിച്ച് എങ്ങിനെ തൊഴിലിടങ്ങളില്‍ മികവ് കൈവരിക്കാം എന്നതിലും പരിശീലനം നല്‍കി.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മന്‍സൂര്‍ ഇ.കെ ട്രെയിനര്‍ക്കുള്ള ഉപഹാരം കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി ഫായിസ് ടി സ്വാഗതവും എഛ്.ആര്‍.ഡി വിംഗ് കണ്‍വീനര്‍ അഫീഫ ഹുസ്‌ന നന്ദിയും പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, ഷുഐബ് അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button