ഈസ്സക്ക മെമ്മോറിയല്‍ വാഖ് റിയാദ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ കായിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പരേതനായ ഈസ്സ സാഹിബിന്റെ സ്മരണാര്‍ത്ഥം വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്) സംഘടിപ്പിക്കുന്ന ‘ഈസ്സക്ക മെമ്മോറിയല്‍ വാഖ് റയാദ കപ്പ്’ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ടൈറ്റല്‍ ലോഗോ പ്രകാശനം ചെയ്തു. ദോഹയില്‍ ഒരു പതിറ്റാണ്ടിലേറെയായി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്ന വാഖ്, ഈ വര്‍ഷത്തെ മത്സരങ്ങള്‍ നവംബര്‍ 14-ന് ജെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്.
ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരായ റയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം ലോഗോ പ്രകാശനം നിര്‍വഹിച്ചു. വാഖ് പ്രസിഡന്റ് അക്ബര്‍ ടി.പി. അധ്യക്ഷത വഹിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ടി.കെ സ്വാഗതം പറഞ്ഞു. റയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഷഫീഖ് ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ റഷില്‍ പി.വി, എന്നിവര്‍ നേതൃത്വം നല്‍കി.
റയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ത്താഫ്, .വാഖ് ഭാരവാഹികളായ ഷമീര്‍ മണ്ണറോട്ട്, ജൈസല്‍, ആഷിക് പി.സി., ഷബീറലി പി.എം., അഷ്റഫ് കാമശ്ശേരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ ഖയ്യൂം ടി.കെ., ലിനീഷ് സി., നവാബ് ഹുസൈന്‍, നൗഫല്‍ എടവണ്ണപ്പാറ എന്നിവരും പങ്കെടുത്തു.

