യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഖത്തര്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റില്‍ 56 പേര്‍ പങ്കെടുത്തു

ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഖത്തര്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. യുഎംഎഐ ഗ്രാന്‍ഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. സിപി ആരിഫ് മാസ്റ്റര്‍ പാലാഴി, യു.എം.എ.ഐ. ടെക്‌നിക്കല്‍ ഡയറക്റ്റര്‍ ഷിഹാന്‍, നൗഷാദ് കെ മണ്ണോളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗ്രേഡിങ് ടെസ്റ്റില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം 56 പേര്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി സ്റ്റാമിന & ഫിറ്റ്‌നസ് ടെസ്റ്റ്, സിലബസ് ടെസ്റ്റ്, എഴുത്തു പരീക്ഷ, അഭിമുഖം തുടങ്ങി വിവിധ സെഷനുകളിലായാണ് ടെസ്റ്റ് നടന്നത് .
ഗ്രേഡിങ് ടെസ്റ്റില്‍ വിജയികളായവര്‍ക്ക് ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും മെമെന്റോയും ഗ്രാന്‍ഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. ആരിഫ് സിപി പാലാഴി കൈമാറി. ജൂനിയര്‍ വിഭാഗത്തില്‍ റിഹാം ഫാത്തിമ നസിം (ഇന്ത്യ), നെസ്ലെയ് ബിന്ഗനോന്‍ യെവിടെ (ബെനിന്‍, വെസ്റ്റ് ആഫ്രിക്ക) , ഹന്‍ഫ മുഹമ്മദ് നിസാമുദിന്‍
ഐലീന്‍ മരിയ ജില്‍സണ്‍ (ഇന്ത്യ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ റാഹിം എസ് .എസ് (ഇന്ത്യ) ഷംനാദ് ടി കെ (ഇന്ത്യ) ഇന്നസെന്റ് യെവിടെ ബെനിന്‍, വെസ്റ്റ് ആഫ്രിക്ക) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ടി ഒ ഇസ്മായില്‍ ഗുരുക്കള്‍ വാണിമേല്‍, ഖത്തര്‍ യുഎംഎഐ കുങ്ഫു കോര്‍ഡിനേറ്റര്‍ നിസാമുദ്ധീന്‍ വി ടി, കുങ്ഫു അസി.കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, യുഎംഎഐ സെക്രട്ടറി ഷബീര്‍ വാണിമേല്‍, ഇന്‍സ്ട്രക്ടര്‍മാരായ അഫ്‌സല്‍ തിരുവള്ളൂര്‍, മുഹമ്മദ് തിരുവള്ളൂര്‍, ഷഫീക് കല്ലേരി, റംഷാദ് തിരുവള്ളൂര്‍, ശംസുദ്ധീന്‍ പി എസ്, സി കെ ഉബൈദ്, സാജിദ് പി പി , ഉവൈസ് സി പി, ഷഫാദ് എം കെ, മുഹമ്മദ് സബീല്‍ കെ, അബ്ദുള്ള പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് സഈദ് സല്‍മാന്‍ സി കെ സ്വാഗതവും നിസാമുദ്ധീന്‍ വി ടി നന്ദിയും പറഞ്ഞു.