Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്റ്റാര്‍ സിംഗര്‍, സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ മികച്ച ഗായകരേയും നര്‍ത്തകരേയും കണ്ടെത്തുന്നതിന് സ്റ്റാര്‍ സിംഗര്‍, സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍. 14 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ്: 100 റിയാലായിരിക്കും.
എ. ഐസിസി സ്റ്റാര്‍ സിംഗര്‍ മല്‍സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 7500 റിയാല്‍, രണ്ടാം സമ്മാനം 5000 റിയാല്‍ മൂന്നാം സമ്മാനം 2500 റിയാല്‍ എന്നിങ്ങനെയും സൂപ്പര്‍ ഡാന്‍സര്‍ മത്സരവിജയികള്‍ക്ക് പതിനായിരം, അയ്യായിരം, രണ്ടായിരത്തി അഞ്ഞൂറ് എന്നിങ്ങനെയുമാണ് ക്യാഷ് അവാര്‍ഡുകള്‍.

2026 ജനുവരി 22, 23 തീയതികളില്‍ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഭാരത് ഉത്സവില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കും.

Related Articles

Back to top button