Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നാടക സൗഹൃദം ദോഹ ഇഖ്ബാല്‍ ചേറ്റുവ പ്രസിഡന്റ്, നിമിഷ വയനാട് സെക്രട്ടറി, നവാസ് മുക്രിയത്ത് ട്രഷറര്‍

ദോഹ: നാടക സൗഹൃദം ദോഹയുടെ 2026 -2027 കാലത്തേക്കുള്ള പ്രസിഡണ്ടായി ഇഖ്ബാല്‍ ചേറ്റുവയേയും സെക്രട്ടറിയായി നിമിഷ വയനാടിനേയും ട്രഷററായി നവാസ് മുക്രിയത്തിനേയും തെരഞ്ഞെടുത്തു. ഹിലാലിലെ അരോമ റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തില്‍ പ്രസിഡന്റ് മജീദ് സിംഫണി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ആഷിക് മാഹി മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി നിമിഷ വയനാട് സ്വാഗതം പറഞ്ഞു.

നാടക സൗഹൃദം ദോഹയുടെ സജീവ പ്രവര്‍ത്തകനായിരുന്ന എ വി എം ഉണ്ണിയ്ക്ക് നാടക സൗഹൃദം ദോഹ പൊന്നാട അണിയിച്ചു ആദരവ് നല്‍കി.

അദ്ദേഹത്തിന്റെ ഇതു വരെയുള്ള 40 വര്‍ഷത്തോളം നടത്തിയ നാടകകലാമേഖലയിലെ സംഭാവനകള്‍ മാനിച്ചാണ് ഈ ആദരവ് .

യോഗത്തില്‍ ബഷീര്‍ ജൈദ, രാജു പൊടിയന്‍, എ വി എം ഉണ്ണി,സജീവ് ജേക്കബ്, മല്ലിക ബാബു, മുത്തു ഐ സി ആര്‍ സി, മുസ്തഫ എലത്തൂര്‍, റഫീക്ക് മേച്ചേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പ്രദോഷ് നന്ദി പറഞ്ഞു

Related Articles

Back to top button