Local News
‘ഖത്തര്‍ റെയില്‍ സീറോ ഹാം അവാര്‍ഡ്‌സ് 2025’ സംഘടിപ്പിച്ചു

ദോഹ. സീറോ ഹാം ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്ന പെരുമാറ്റങ്ങളെ പിന്തുണയ്ക്കുകയും സ്ഥിരമായി പ്രകടിപ്പിക്കുകയും ചെയ്ത ജീവനക്കാര്‍, സേവന ദാതാക്കള്‍, കരാറുകാര്‍ എന്നിവരെ അംഗീകരിക്കുന്നതിനായി ‘ഖത്തര്‍ റെയില്‍ സീറോ ഹാം അവാര്‍ഡ്‌സ് 2025’ സംഘടിപ്പിച്ചു. ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. അബ്ദുള്ള അല്‍ സുബായിയുടെയും എക്‌സിക്യൂട്ടീവ്, സീനിയര്‍ മാനേജ്മെന്റ് അംഗങ്ങളുടെയും രക്ഷാകര്‍തൃത്വത്തിലും സാന്നിധ്യത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
