Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ജി.ആര്‍.സി.സി. യുടെ റോസാപ്പൂ നിര്‍മ്മാണ മത്സരവും ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പും

ദോഹ : ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ജി.ആര്‍.സി.സി. യുടെ ‘പേപ്പര്‍ റോസാപ്പൂ നിര്‍മ്മാണ മത്സരവും ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പും സംഘടിപ്പിക്കുന്നു. നവംബര്‍ 16 ന് ഞായറാഴ്ച്ച മത്താര്‍ ഖദീം (ഓള്‍ഡ് എയര്‍പോര്‍ട്ട്) റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ വെച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

നെഹ്റുജിക്ക് കുട്ടികളോടുണ്ടായിരുന്ന അതിരറ്റ സ്‌നേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനും, കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും കരകൗശല വൈദഗ്ധ്യവും വളര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, സൃഷ്ടിപരമായ സമയം വിദഗ്ദരായ അധ്യാപകരോടൊപ്പം ചെലവഴിക്കാനും ഈ മത്സരം മികച്ച വേദിയാകും.

ജി.ആര്‍.സി.സി. സ്ഥാപകയും ദോഹയിലെ പ്രശസ്ത ചിത്രകലാ അദ്ധ്യാപികയും ലൈവ് ആര്‍ട്ട് പെര്‍ഫോമറും കരകൗശല വിദഗ്ധയുമായ രോഷ്‌നി കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് ശിശുദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത് .

രജിസ്‌ട്രേഷന്‍ നവംബര്‍ 14 വരെ നടത്താം. 7 മണി മുതല്‍ 9 .30 വരെയാണ് ശില്പശാലയും മത്സരങ്ങളും അരങ്ങേറുന്നത്.
വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുക : +974 71117954, +974 3369 4636, +974 7010 7833 [email protected]

രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഗൂഗിള്‍ ലിങ്ക് https://forms.gle/e2SrJZApC8j1LWdN6

Related Articles

Back to top button