
ഖത്തറില്‍ ഇന്ന് 9 കോവിഡ് മരണം. 827 രോഗികള്‍, 659 രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 9 കോവിഡ് മരണം. 827 രോഗികള്‍, 659 രോഗമുക്തര്‍. ചികിത്സയിലായിരുന്ന 44, 45, 53, 59, 60, 65, 70, 76, 83 പ്രായമുള്ള ഒമ്പത് പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 376 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10439 പരിശോധനകളില്‍ 248 യാത്രക്കാരടക്കം 827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 659 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22124 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 165 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1417 ആയി. 29 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 469 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.



