Local News

ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനത്തിന് തുടക്കമായി

ദോഹ: ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം വ്യാഴാഴ്ച ഈസ്റ്റേണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു, 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 100 കമ്പനികളില്‍ നിന്നുള്ള തേനും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിന്റെ പ്രത്യേകത.

കൂടാതെ, പ്രൊപ്പോളിസ്, ബീസ് വാക്‌സ്, പൂമ്പൊടി, റോയല്‍ ജെല്ലി എന്നിവയുള്‍പ്പെടെ 50-ലധികം തേനീച്ച സംബന്ധിയായ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ട്.

സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം ജനുവരി 31 വരെ നീണ്ടുനില്‍ക്കും, ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രദര്‍ശന സമയം.