Breaking News

റമദാനില്‍ യാത്രാ നിരക്കില്‍ പ്രത്യേക ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. റമദാനില്‍ യാത്രാ നിരക്കില്‍ പ്രത്യേക ഇളവുകളുമായി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലുടനീളം റമദാന്‍ ടിക്കറ്റുകള്‍ക്കായി പ്രത്യേക നിരക്കുകളാണ് പ്രഖ്യാപിച്ചത്. വ്യക്തിഗത യാത്രക്കാര്‍ക്ക് 25% വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. മൂന്നോ അതിലധികമോ പേരുള്ള ഗ്രൂപ്പുകള്‍ക്ക് 30% വരെ കിഴിവുകള്‍ പ്രയോജനപ്പെടുത്താം. പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് അധിക ഏവിയോസില്‍ 50% ബോണസ് ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ 2026 ഫെബ്രുവരി 25-നകം ബുക്ക് ചെയ്യുകയും 2026 മെയ് 31 നകം യാത്ര ചെയ്യുകയും വേണം.