ഡോ.മുഹമ്മദ് ഫാസിലിനും ഡോ.സൗമ്യക്കും ആസ്പയര്‍ കോളേജിന്റെ ആദരം

തൃത്താല. ഡോക്ടറേറ്റ് നേടിയ അധ്യാപകര്‍ക്ക് തൃത്താല ആസ്പയര്‍ കോളേജ് മാനേജ്മെന്റിന്റെ ആദരം. ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ കെ.പി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സൗമ്യ പി എന്നിവരെയാണ് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. ആസ്പയര്‍ മാനേജിംഗ് ഡയരക്ടര്‍ മൊയ്തീന്‍കുട്ടി പി.ടി ഇരുവര്‍ക്കും ഉപഹാരം നല്‍കി.
കോമേഴ്സില്‍ പി.എച്ച്ഡി നേടിയ ഡോ. മുഹമ്മദ് ഫാസില്‍ ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയാണ്. ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിനാന്‍സില്‍ ഡോ.ഡി ശരവണന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കേരളത്തിലെ ആയുര്‍വേദ മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് ഊന്നല്‍ നല്‍കി, കാപ്പിറ്റല്‍ സ്ട്രക്ചറിനെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഡോക്ടറേറ്റ്.
കോമേഴ്സില്‍ ഫിനാന്‍സ് മേഖലയില്‍ നടത്തിയ പഠനത്തിനാണ് ഡോ.സൗമ്യ പി. ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ആസ്പയര്‍ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയാണ്. കേരളത്തിലെ ഫുട്വെയര്‍ കമ്പനികളുടെ വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ്മെന്റിനെ കുറിച്ചുള്ള പഠനത്തിന് ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്ഡി പൂര്‍ത്തിയാക്കിയത്.
ആദരിക്കല്‍ ചടങ്ങില്‍ കോളേജ് പി.ആര്‍.ഒ വി.എം.സുബൈര്‍, അഡ്മിനിസ്ട്രേറ്റര്‍ ദിവ്യന്‍ ഒ, കോമേഴ്സ് വിഭാഗം മേധാവി ഉണ്ണികൃഷ്ന്‍ കെ.വി, ഐ.ക്യു.എ.സി കോഓഡിനേറ്റര്‍ സാവിത്രി പി.എസ്, ഐ.ഇ.എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനസ് ടികെ തുടങ്ങിയവര്‍ പങ്കെടുത്തു.