Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കേരള ബഡ്ജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു

ദോഹ. സംസ്‌കൃതി ഖത്തര്‍ കേരള ബഡ്ജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു. ഫെബ്രുവരി 13 നു സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി വൈസ് പ്രസിഡണ്ട് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഡ്വക്കറ്റ് റഷീദ്, സംസ്‌കൃതി സെക്രട്ടറിയും ലോക കേരള സഭാഅംഗവുമായ ഷംസീര്‍ അരിക്കുളം തുടങ്ങിയവര്‍ 2026 ബഡ്ജറ്റ് വിശകലനം ചെയ്തു സംസാരിച്ചു.

കേരളത്തിലെ സാധാരണജനങ്ങളെയും ഒപ്പം പ്രവാസികളെയും ചേര്‍ത്ത് നിര്‍ത്തിയ ജനക്ഷേമകരമായ ബഡ്ജറ്റാണെന്നും ഒരു നവകേരളം സൃഷ്ട്ടിക്കായുള്ള പദ്ധതികളും കാഴ്ച്ചപാടും ആണ് ബജറ്റ് മുന്നോട്ട് വെക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംസ്‌കൃതി സെക്രട്ടറിമാരായ ബിജു പി മംഗലം സ്വാഗതവും അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button