Breaking News
ഉംറക്ക് പോകുന്നവര്‍ ആവശ്യമായ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. പരിശുദ്ധ റദമാനില്‍ ഉംറക്ക് പോകുന്ന എല്ലാ സ്വദേശികളും താമസക്കാരും ആവശ്യമായ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത് തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷിതവും ആരോഗ്യകരവുമായ യാത്രയും ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്. മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍ എന്നിവയാണ് അവയില്‍ പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

