ജംബോ ഇലക്ട്രോണിക്‌സ് പ്ലേസ് വെന്‍ഡോം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവയുടെ മുന്‍നിര റീട്ടെയിലറായ ജംബോ ഇലക്ട്രോണിക്‌സ്, പ്ലേസ് വെന്‍ഡോം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
തങ്ങളുടെ പുതിയ എല്‍ജി ബ്രാന്‍ഡ് ഷോപ്പ് പ്ലേസ് വെന്‍ഡോം മാളില്‍ ഒന്നാം നിലയിലാണ് ഉദ്ഘാടനം ചെയ്തത്.
ടെലിവിഷനുകള്‍, വീട്ടുപകരണങ്ങള്‍, എയര്‍ സൊല്യൂഷനുകള്‍, ഐടി ഉല്‍പ്പന്നങ്ങള്‍, പ്രീമിയം ലൈഫ്സ്‌റ്റൈല്‍ ഇലക്ട്രോണിക്സ് എന്നിവയിലുടനീളം എല്‍ജിയുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. എല്‍ജിയുടെ ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അത്യാധുനിക സാങ്കേതിക ഡിസ്പ്ലേകളും ഇന്ററാക്ടീവ് ഉല്‍പ്പന്ന പ്രദര്‍ശന മേഖലകളും സംയോജിപ്പിക്കുന്ന സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ അനുഭവം സമ്മാനിക്കും.
ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാജിദ് സുലൈമാന്‍, ഡയറക്ടറും സിഇഒയുമായ സി.വി. റപ്പായി, എന്നിവര്‍ നേതൃത്വം നല്‍കി

