Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ മദ്റസ അല്‍ ഇസ് ലാമിയ മദ്റസകളിൽ 2026 – 2027 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

ദോഹ: സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ച് വരുന്ന അല്‍ മദ്റസ അല്‍ ഇസ്ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്റസകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഏപ്രിൽ അവസാനത്തോടെ ക്ലാസുകൾ തുടങ്ങും.

ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ (വക്റ), അല്‍ ഖോര്‍, മദീന ഖലീഫ, വുകൈർ എന്നിവിടങ്ങളിലുള്ള മലയാളം മീഡിയം മദ്രസകളിലും, വക്റ, ദോഹ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന്‍ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രഗൽഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ സൌകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന മദ്രകളില്‍ ഖുർആൻ, ഹദീസ്, കർമ്മശാസ്ത്ര പാഠങ്ങൾ, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, കുട്ടികളുടെ ഇസ്ലാമിക വ്യക്തി വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും നടത്തി വരുന്നു. എല്ലാ മദ്റസകളിലേക്കും ഗതാഗത സൗകര്യവും ലഭ്യമാണ്

പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ പത്താം ക്ലാസ് വരെ അഡ്മിഷന്‍ ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ദോഹ (55839378)
വക്റ (55703766)
അല്‍ ഖോര്‍ (33263773) മദീന ഖലീഫ (71535320) വുകൈർ (33114454)
വക്റ ഇംഗ്ലീഷ് മദ്റസ (50231538)
ദോഹ ഇഗ്ലീഷ് മദ്റസ (66578485)

Related Articles

Back to top button