Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമവും ബ്ലോക്ക് മെമ്പര്‍ മൂസാ ഫൗലദിന് സ്വീകരണവും

ദോഹ: ഖത്തറിലെ വാഴയൂര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൂസാ ഫൗലദിനുള്ള സ്വീകരണവും സംഘടിപ്പിച്ചു. അല്‍ വക്ര സൂഖിലെ സീന്‍ അല്‍ അറബ് റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ വിഎസ്എഫ് ഖത്തര്‍ പ്രസിഡണ്ട് റഫീഖ് കാരാട് അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ദോഹ ഫൗണ്ടറും വിഎസ്എഫ് ചീഫ് അഡൈ്വസറുമായ മഷ്ഹൂദ് വി.സി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പര്‍ മൂസാ ഫൗലദിന് വിഎസ്എഫിന്റെ സ്‌നേഹോപഹാരം കൈമാറി.
മറുപടി പ്രസംഗത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് ബ്ലോക്ക് മെമ്പര്‍ മൂസാ ഫൗലദ് വിശദമായി സംസാരിച്ചു. രതീഷ് കക്കോവ് റമദാന്‍ സന്ദേശം നല്‍കി.
ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ വിജയികളായവര്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ ബ്ലോക്ക് മെമ്പര്‍ മൂസാ ഫൗലദ് വിതരണം ചെയ്തു. ഹാരിസ് മൂളപ്പുറം, ഫിറോസ് മൂളപ്പുറം, കരീം ഗ്രാഫി, രത്‌നാകരന്‍ കാരാട്, ഷമീര്‍ പുഞ്ചപ്പാടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജോയിന്റ് സെക്രട്ടറി ഹാഷിം വാഴയൂര്‍ സ്വാഗതവും അനീസ് കക്കോവ് നന്ദിയും പറഞ്ഞു.

Related Articles

Back to top button