Local News
പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുവാനാഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍

ദോഹ. പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുവാനാഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി . ഖത്തര്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമീര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്ക് വെച്ച സന്ദേശത്തിലാണ് പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനാഹ്വാനം ചെയ്തത്. ഫെബ്രുവരി 26 നാണ് ഖത്തര്‍ പരിസ്ഥിതി ദിനമാചരിക്കുന്നത്.



