Local News
ഖത്തറില്‍ അഞ്ഞൂറിലധികം ഓണ്‍ ലൈന്‍ സേവനങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ. ഖത്തറില്‍ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും അഞ്ഞൂറിലധികം ഓണ്‍ ലൈന്‍ സേവനങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത് .
ബിസിനസ്സ് തുടര്‍ച്ച ഉറപ്പാക്കുന്നതിനും ക്ലയന്റുകള്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും 24 മണിക്കൂറും സംയോജിത ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എക്സിലെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റില്‍, മന്ത്രാലയം പറഞ്ഞു.
