Local News
വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഹയ്യ എ 1 വിസയിലുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ദോഹ : 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നിലവില്‍ വിനോദസഞ്ചാരികളായോ ഹ്രസ്വകാല സന്ദര്‍ശകരായോ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഹയ്യ എ 1 വിസയിലുളളവരായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ശേഖരിക്കുന്നു.
ഖത്തറില്‍ താമസക്കാരല്ലാത്ത കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കൃത്യമായ എണ്ണവും വിശദാംശങ്ങളും കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണിതെന്ന് എംബസി വ്യക്തമാക്കി. ഖത്തറില്‍ കുടുങ്ങിയ ഹയ്യ എ 1 വിസയിലുളള ഇന്ത്യക്കാര്‍ അവരുടെ വിശദാംശങ്ങള്‍ . https://forms.gle/ewdxzB3yN9miG69P6
എന്ന ലിങ്കില്‍ പൂരിപ്പിക്കണം