Breaking News
ഖത്തറില്‍ ഈ ആഴ്ച അവസാനം വരെ മഴ തുടരാം

ദോഹ. ഖത്തറില്‍ ഈ ആഴ്ച അവസാനം വരെ മഴ തുടരാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
ഒരു സോഷ്യല്‍ മീഡിയ അപ്ഡേറ്റില്‍, കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ആഴ്ചാവസാനം വരെ മഴ തുടരുമെന്നും കാലാവസ്ഥ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നതായി ക്യുഎംഡി പറഞ്ഞു.
മഴ നേരിയതോ മിതമായതോ ആകാം, ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.


