Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ആശങ്ക വേണ്ട, ഖത്തറില്‍ സ്ഥിതിഗതികള്‍ ശാന്തം – ഇന്ത്യന്‍ അംബാസിഡര്‍

ദോഹ. ഖത്തറില്‍ സ്ഥിതിഗതികള്‍ സുസ്ഥിരമാണെന്നും സുപ്രധാന മേഖലകളിലെ സേവനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍. അപെക്‌സ് ബോഡികളായ ഐസിസി, ഐസിബിഎഫ്, ഐഎസ്സി, ഐബിപിസി എന്നിവയുമായി സഹകരിച്ച് ഇന്നലെ ഓണ്‍ലൈനില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുമായി നടത്തിയ മീറ്റിംഗിലാണ് അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംഭവവികാസങ്ങളും യോഗ്യതയുള്ള ഖത്തരി അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാതൊരു ആശങ്കയും വേണ്ടതില്ലെന്നും അംബാസിഡര്‍ പറഞ്ഞു.

നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അംബാസഡര്‍ വിശദീകരിച്ചു. ഏകദേശം 100 ഓളം സംഘടനാ നേതാക്കള്‍ ബ്രീഫിംഗില്‍ പങ്കെടുത്തു

Related Articles

Back to top button