Breaking News
വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്സിന്റെ 238 വിമാനങ്ങള്‍ സര്‍വീസ് നടത്തി

വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്സിന്റെ 238 വിമാനങ്ങള്‍ സര്‍വീസ് നടത്തി. മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള റിക്കോര്‍ഡാണിത്.
ഫെബ്രുവരി 28 ന് വ്യോമപാത അടച്ച ശേഷം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയ ഖത്തര്‍ എയര്‍വേയ്സ് മാര്‍ച്ച് 7 മുതല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂളാണ് പിന്തുടരുന്നത്.
മാര്‍ച്ച് മാസം ശരാശരി 130 പ്രതിദിന വിമാന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തിയത്



