Local News
തനിമ ഇന്‍സൈറ്റ് പെയിന്റിംഗ് മത്സരം, സിറാജുദ്ദീന് കെ.വി , ശിഹാര്‍ ഹംസ, ഉമാ റാമിയ വിജയികള്‍

ഖുര്‍ആനിക സൂക്തത്തെ ആധാരമാക്കി വിശുദ്ധ റമദാനില്‍ ‘ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ ഖത്തറിലെ കലാകാരന്മാര്ക്കായി തനിമ ഖത്തര്‍ നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ സിറാജുദ്ദീന് കെ.വി ഒന്നാം സ്ഥാനവും ശിഹാര്‍ ഹംസ, ഉമാ റാമിയ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഖത്തറിലെ പ്രമുഖചിത്രകാരന്‍ ഇസ്മാഈല്‍ അസ്സാം ആണ് വിജയികളെ തെരഞ്ഞെടുത്തത്.
