Local News

അഖ് ലാഖുന അവാര്‍ഡ് 2026 ജേതാക്കളെ ആദരിച്ച് ശൈഖ മൗസ ബിന്‍ത് നാസര്‍

ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അഖ് ലാഖുന അവാര്‍ഡ് 2026 ജേതാക്കളെ ആദരിച്ചു.
എജ്യുക്കേഷന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ സംരംഭങ്ങളിലും പെരുമാറ്റങ്ങളിലും പ്രതിഫലിക്കുന്ന മാതൃകാപരമായ ധാര്‍മ്മിക മൂല്യങ്ങളെ അംഗീകരിച്ചാണ് അഖ് ലാഖുന അവാര്‍ഡ് സമ്മാനിച്ചത്.