Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അപരിചിത നമ്പറുകളില്‍ നിന്നുള്ള കോളുകളും സന്ദേശങ്ങളും അവഗണിക്കുക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പല തരത്തിലുളള തട്ടിപ്പുകളും വഞ്ചനയും നടക്കുന്നതിനാല്‍ അപരിചിത നമ്പറുകളില്‍ നിന്നുള്ള കോളുകളും സന്ദേശങ്ങളും അവഗണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണ പരിപാടി തന്നെ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ഫോണുകളില്‍ നിന്നും മെസേജിംഗ് ആപുകളില്‍ നിന്നും വരുന്ന ഇത്തരം കോളുകള്‍ ബ്ളോക്ക് ചെയ്യണം. അവയോട് ഒരിക്കലും പ്രതികരിക്കരുത്. സാമ്പത്തിക സഹായം തേടുന്ന ഇത്തരം കോളുകളോ സന്ദേശങ്ങളോ പരിഗണിക്കരുത്. വിശ്വസ്തമായ ധനകാര്യ സ്ഥാപനങ്ങളിലൂടെ മാത്രം ഇടപാടു നടത്തുക. അപരിചിതര്‍ക്ക് യാതൊരു കാരണവശാലും പണമയച്ച് കൊടുക്കരുത് എന്നിവയാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.

Related Articles

Back to top button